അഭ്രപാളിയെക്കുറിച്ച് 

       കേരളത്തിലെ ഒരു കൂട്ടം സിനിമാപ്രേമികളായ ഞങ്ങൾ  മലയാളികളായ സിനിമാപ്രേമികൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ  മലയാളിത്തം തുളുമ്പുന്ന  അഭ്രപാളി.കോം എന്ന പേരിൽ ഒരു  സൈറ്റ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. വെബ്സൈറ്റിന്റെ പേര് അർത്ഥമാക്കുന്നതു പോലെതന്നെ  സിനിമ, സീരിയൽ എന്നിവയിൽ പ്രവർത്തിക്കാനും, അഭിനയിക്കാനും ഷോർട്ട് ഫിലിമുകൾ , ആൽബങ്ങൾ. പരസ്യചിത്രങ്ങൾ. ഡോക്കുമെൻററികൾ എന്നിവ നിർമ്മിക്കാനും  അവയിലഭിനയിക്കാനും പാടാനും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള വർക്കുകളിൽ ഭാഗഭാക്കാകാനും അവസരമൊരുക്കുക എന്നതാണ് അഭ്രപാളി  എന്ന വെബ് സൈറ്റിന്റെ ലക്ഷ്യം. പൂർണ്ണമായും വെർച്വൽ ഓഫീസ് എന്ന കൺസെപ്റ്റിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ മാത്രമാണ് അഭ്രപാളി. ആ കൂട്ടായ്മയുടെ ശ്രമങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഓൺലൈനായി ഏകോപിപ്പിക്കുന്നതിനും  വിവരങ്ങൾ തൽസമയം എല്ലാവർക്കും ലഭ്യമാക്കുന്നതിനുമായി രൂപപ്പെടുത്തിയിരിക്കുന്ന ഒരു വെബ് സൈറ്റാണ് അഭ്രപാളി.കോം ( www.abhrapaali.com )

 

       ഇതിനുമുമ്പ് അഭിനയമികവ്  തെളിയിച്ചിട്ടുള്ളവർക്കുപോലും  ഇപ്പോൾ അവസരങ്ങൾ കിട്ടാത്ത. അല്ലെങ്കിൽ തീരെ കുറഞ്ഞ ഒരു സാഹചര്യമാണ് നിലവിലുള്ളത്, കഴിവു തെളിയിച്ചിട്ടുള്ള വരാണെങ്കിലും ഇപ്പോൾ പുറം ലോകമറിയാതിരിക്കുന്ന അവരുടെ ഫോട്ടോകൾ വീണ്ടും അഭ്രപാളിയുടെ സൈറ്റിൽ പ്രദർശിപ്പിച്ച് കോൺടാക്റ്റ് ഡീറ്റയിൽസ് കൂടി ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവർക്ക് അർഹമായ പരിഗണന ലഭിക്കാനും ഈ സൈറ്റ് സഹായിക്കും.  അവർ മുൻപഭിനയിച്ചിട്ടുള്ള വീഡിയോ ക്ലിപ്പുകൾ ശേഖരിച്ച് അവയുടെ ലിങ്കുകൾ സൈറ്റിൽ ഉൾപ്പെടുത്തുക വഴി ഈ കലാകാരൻമാരുടെ ജൻമസിദ്ധമായ കഴിവുകൾ അവരെക്കുറിച്ചറിയാത്ത പുതു തലമുറയിലെ സംരംഭകർക്കു മുന്നിൽ പ്രദർശിപ്പിക്കാനും അതുവഴി അവരുടെ ശ്രദ്ധയാകർഷിക്കാനും അവസരങ്ങൾ നേടാനും കഴിയും. 

 

      അതുപോലെ തന്നെ അഭിനയത്തിലും മറ്റ് ടെക്നിക്കൽ മേഖലകളിലും പ്രവർത്തിക്കാനാവശ്യമായ കഴിവും ആത്മവിശ്വാസ വുമുണ്ടെങ്കിലും ഇതുവരെ ഒരു ഷോർട്ട് ഫിലിമിൽ പോലും മുഖം കാണിക്കാനോ ടെക്നീഷ്യൻ ആകാനോ അവസരം ലഭിക്കാതെ നിരാശപ്പെട്ടു നടക്കുന്ന പല പുതുമുഖ സുഹൃത്തുക്കളും നമ്മുടെയിടയിലുണ്ട്. അവർക്ക് അർഹമായ അവസരങ്ങൾ ലഭ്യമാകാനും പ്രോത്സാഹനം നൽകി ആത്മവിശ്വാസം കൊടുക്കാനും ഈ സൈറ്റ് സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു,

 

         കൂടാതെ, അഭ്രപാളിയുടെ പുതിയ പ്രോജക്ടുകളിലേക്കാ വശ്യമായ  ടെക്നീഷ്യൻമാർ, ഡയറക്ടർമാർ, പ്രൊഡ്യൂസർമാർ എന്നിവരടങ്ങുന്ന സ്ഥിരം ടീമുകളെ അഭ്രപാളിയുടേതായി രൂപീകരിക്കാൻ ഉദ്ദേശ്യമുണ്ട്.. ഇങ്ങനെ  സ്ഥിരം ടീമുകളുണ്ടായി രുന്നാൽ പുതിയ പ്രോജക്ടുകൾ വരുന്ന മുറയ്ക്ക് അവയ്ക്ക് അനുയോജ്യരായ അഭിനേതാക്കളെ മാത്രം തെരഞ്ഞെടുത്ത് യാതൊരു താമസവും കൂടാതെ വർക്ക് തുടങ്ങി അത് പൂർത്തിയാക്കാൻ കഴിയുന്നതാണ്.

 

       ടീം അംഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം, സ്നേഹം, ബഹുമാനം,  അവരവർ ഏറ്റെടുക്കുന്ന വർക്കുകളോടുള്ള ഉത്തരവാദിത്തം, പരിപൂർണ്ണ അച്ചടക്കം, നിലവിലുള്ള നിയമങ്ങൾ പൂർണ്ണമായും പാലിക്കൽ എന്നിവയി ലധിഷ്ഠിതമായിരിക്കണം അഭപാളിയുടെ  പ്രവർത്തനങ്ങൾ.

    അഭ്രപാളിയിൽ താങ്കളുടെ ബയോഡേറ്റ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതിനായി ഹോം പേജിലെ അതിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം തുറക്കുന്ന ഫോം പൂരിപ്പിച്ച് സബ്‌മിറ്റ്  ചെയ്യുക.

 

         വെബ്സൈറ്റ് അതിന്റെ പൂർണ്ണ  രൂപത്തിൽ  കാണാനായി      കംപ്യൂട്ടർ  ഉപയോഗിക്കുന്നതാണ്  ഉചിതം. മൊബൈലിൽ സൈറ്റ് സന്ദർശിക്കുന്നവർക്ക് കാണാൻ കഴിയുന്നത്   അഭ്രപാളിയുടെ       മൊബൈൽ     വെർഷനായിരിക്കും .അതിലെ മെനു വഴിയും ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

 

        താങ്കളുടെ വിവരങ്ങൾ പബ്ലിഷ് ചെയ്യാനായി അഭപാളിയുടെ പേജുകൾ തുറന്നിട്ടിരിക്കുന്നു ,   ഓരോരുത്തരുടെയും  പ്രൊഫൈലുകൾ    ലഭിക്കുന്ന    മുറയ്ക്ക് ഉടൻ    തന്നെ    അവ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതാണ്‌. എണ്ണപ്പെട്ട പേജുകൾ സിനിമാ പ്രേമികളുടെ പ്രൊഫൈലുകൾ കൊണ്ട് നിറയുന്നതിനു മുമ്പുതന്നെ താങ്കളുടെ വിവരങ്ങളും ഇന്നു തന്നെ അഭ്രപാളിക്ക് അയച്ചുതരിക

www.abhrapaali.com ©2019-2023. Site Created and owned by Ajith Krishnan